Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caritas Matha

കാരിത്താസ് മാതാ ഹോസ്പിറ്റലിന് പരിസ്ഥിതി മിത്ര പുരസ്‌കാരം

തെ​ള്ള​കം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും ബ​യോ മെ​ഡി​ക്ക​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്തും കൈ​വ​രി​ച്ച മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി 2026-ലെ ​ഐ​എം​എ പ​രി​സ്ഥി​തി മി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം തെ​ള്ള​കം കാ​രി​ത്താ​സ് മാ​താ ഹോ​സ്പി​റ്റ​ല്‍ ക​ര​സ്ഥ​മാ​ക്കി.​

ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നോ​ടൊ​പ്പം പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, സു​ര​ക്ഷി​ത ബ​യോ മെ​ഡി​ക്ക​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഹ​രി​ത പ​ദ്ധ​തി​ക​ള്‍, ഊ​ര്‍ജ-​ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.​പു​ര​സ്‌​കാ​രം കാ​രി​ത്താ​സ് മാ​താ ഹോ​സ്പി​റ്റ​ലി​ന്‍റെ ജോ​യി​ന്‍റ് ഡ​യ​റ​ക് ട​റാ​യ ഫാ. ​റോ​യ് കാ​ഞ്ഞി​ര​ത്തു​ംമ്മൂ​ട്ടി​ല്‍ ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up